കാസർകോട് സാരീസിലെ നെയ്ത്ത് തൊഴിലാളി
കാസർകോട്: ഭൗമസൂചിക പദവിയുടെ തിളക്കത്തിൽ കാസർകോട് സാരീസിന് വീണ്ടും വിപണി തിളക്കം. കാസര്‍കോട് വീവേഴ്സ് കോഓപറേറ്റിവ് പ്രൊഡക്ഷന്‍ ആന്‍ഡ് സെയില്‍സ് ലിമിറ്റഡ് കാസർകോട് സാരീസിന്റെ ഉൽപാദകർ. കോട്ടണ്‍ നൂലുകള്‍ ഉപയോഗിച്ച് കൈകൊണ്ട് നെയ്‌തെടുക്കുന്ന സാരികളാണ് സംഘത്തിന്റെ പ്രധാന ഉൽപന്നം.
ലളിതമായ വരകളോടുകൂടിയ ബോര്‍ഡറുകളും കരാവളി ശൈലിയുടെ സ്വാധീനവും കാസര്‍കോട് സാരികളുടെ പ്രത്യേകതയാണ്. മികച്ച ഗുണമേന്മയും ദീര്‍ഘകാല ഉപയോഗക്ഷമതയും സാരികള്‍ക്ക് വിപണിയില്‍ സ്വീകാര്യത ഉറപ്പാക്കുന്നു.
‘കാസര്‍കോട് സാരി'ക്ക് ലഭിച്ച ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ഭൗമസൂചിക) അംഗീകാരം ഉല്‍പന്നത്തിന്റെ പ്രാദേശിക സവിശേഷത ഉറപ്പുനല്‍കുന്നു. ഇത് വ്യാജ ഉല്‍പന്നങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നതിനൊപ്പം നെയ്ത്തുകാരുടെ അധ്വാനത്തിന് യഥാര്‍ഥ മൂല്യവും ഉറപ്പാക്കുന്നു.
ജില്ലയിലെ സാലിയ വിഭാഗത്തിന്റെ പാരമ്പര്യ കുലത്തൊഴിലായ നെയ്ത്ത് ഇന്നും പുതുതലമുറയുടെ സജീവ പങ്കാളിത്തത്തോടെ തുടരുകയാണ്. വനിത നെയ്ത്തുകാരുടെ സാന്നിധ്യം മേഖലയിലെ പ്രധാന ശക്തിയാണ്. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിപണനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് കാസര്‍കോട് സാരീസ് പ്രതിനിധി കെ. ലോകനാഥ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.