ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പ​ട​ന്ന​ക്കാ​ട് അപ​ക​ടത്തിൽപെട്ട വാഹനങ്ങൾ

ജീവനെടുത്ത് വാഹനങ്ങളുടെ അശ്രദ്ധമായ നിർത്തിയിടൽ; പ​ട​ന്ന​ക്കാ​ട് ര​ണ്ടു​യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് സി​ഗ്ന​ൽ​ലൈ​റ്റു​ക​ൾ ഇ​ല്ലാ​തെ ലോ​റി നി​ർ​ത്തി​യി​ട്ട​ത്

കാഞ്ഞങ്ങാട്: ദേശീയപാതക്കരികിൽ ഭാരം കയറ്റിയ ലോറികളും കണ്ടെയ്നറുകളും ടാങ്കറുകളും നിർത്തിയിടുന്നത് അപകടത്തിനിടയാക്കുന്നു. തിങ്കളാഴ്ച രാത്രി 10.30ന് ദേശീയപാതയിൽ പടന്നക്കാട് നിർത്തിയിട്ട ലോറിയിൽ മോട്ടോർ ബൈക്കിടിച്ച് രണ്ടുയുവാക്കളാണ് ദാരുണമായി മരിച്ചത്. അപകടത്തിനു കാരണം അശ്രദ്ധമായി ദേശീയപാതയിൽ ലോറി നിർത്തിയിട്ടത് മൂലമാണെന്ന് വ്യക്തമായിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശികളായ കല്ലളി വീട്ടിൽ മനോജ് കുമാറിന്റെ മകൻ അനുരാഗ് മനോജ് (24), പുളിച്ചേരം വീട്ടിൽ വേണുഗോപാലിന്റെ മകൻ ആനന്ദ കൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. പടന്നക്കാട് നെഹ്റു കോളജിനു സമീപം ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. നീലേശ്വരം ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇരുവരും സഞ്ചരിച്ച ബൈക്ക് ഇതേ ദിശയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഗുരുതര നിലയിൽ ഇരുവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ഇരുവരും തെയ്യം കാണാൻ പോകുന്നതിനിടെയാണ് അപകടം. സിഗ്നൽലൈറ്റുകൾ ഇടാതെ അശ്രദ്ധമായി ലോറി നിർത്തിയിട്ടതാണ് അപകടകാരണമെന്നാണ് എഫ്.ഐ.ആർ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ രാവിലെ ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുനൽകി. രണ്ടുമാസം മുമ്പ് തൊട്ടടുത്ത പ്രദേശമായ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു.

Tags:    
News Summary - Padannakkad Bike Accident Kills Two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.