ജില്ല കൃഷിത്തോട്ടം സ്വപ്​നം മാത്രം

കാസർകോട്​: കാർഷിക വൃത്തിയിലും ഗവേഷണത്തിലും കാസർകോടിന്​ ക​ൃത്യമായ സ്ഥാനമുണ്ട്​. കശ​ുവണ്ടിയും നാളികേരവും കുരുമുളകും നെല്ലുമാണ്​ പ്രധാന കൃഷി. ജില്ലയിൽ ഭൂരിപക്ഷം പേരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്​. കേന്ദ്ര സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രം കാസർകോടി​െൻറ അഭിമാന സ്ഥാപനമാണ്​.

പിലിക്കോട്​ തെങ്ങ്​ ഗ​േവേഷണ കേന്ദ്രത്തി​െൻറ സംഭാവനകൾ ​സമാനതകളില്ലാത്തതാണ്​. നീലേശ്വരം, പില​ിക്കോട്​ തെങ്ങ്​ ഗവേഷണ കേന്ദ്രങ്ങളിലാണ്​ സങ്കരയിനം തെങ്ങിൻതൈകൾ ആദ്യമായി വികസിപ്പിച്ചത്​. ഇതുരണ്ടും പിന്നീട്​ കാർഷിക സർവകലാശാലക്കു കീഴിലാണ്​. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പടന്നക്കാട്​ കാർഷിക കോളജും പ്രവർത്തിക്കുന്നു. ഇവിടെ 20ഒാളം പഠന വകുപ്പുകളുണ്ട്​. ഇൗ ഗവേഷണ സ്ഥാപനങ്ങൾ ജില്ലയിലാണെങ്കിലും ജില്ലയിലെ ക​ൃഷി വകുപ്പുമായി ഇതിന്​ ബന്ധമൊന്നുമില്ല. പ്രധാനമായും മൂന്നു​ ഫാമുകളാണ്​​ ജില്ലയിലുള്ളത്​. ഇതിൽ കാസർകോട്​, പുല്ലൂർ സീഡ്​ ഫാമുകളിൽ നെൽവിത്താണ്​ പ്രധാനമായും ഉൽപാദിപ്പിക്കുന്നത്​. മറ്റു​ ജില്ലകളെ അപേക്ഷിച്ച്​ ഫാമുകൾ വളരെ കുറവ്​. കൃഷിവകുപ്പിനു കീഴിൽ മിക്ക ജില്ലകളിലും ജില്ല കാർഷിക തോട്ടം ഉണ്ട്​. ഒരു ജില്ലയുടെ കാർഷിക വികസനത്തിൽ വലിയ പങ്കുണ്ട് ഇതിന്​. കൃഷിവകുപ്പിനു കീഴിൽ ജില്ലയിലെ ഏറ്റവും വലിയ പദ്ധതിയും ജില്ല കൃഷിത്തോട്ടമാണ്​. കാര്‍ഷിക മേഖലയുടെ പുരോഗതിക്കും തനത് കാര്‍ഷിക വിളവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജില്ല കൃഷിത്തോട്ടം ആവശ്യപ്പെട്ട്​ പലതവണ സർക്കാറിന്​ നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്​. ജില്ല വികസന സമിതികൾ പലതവണ പ്രമേയം പാസാക്കി​. സംസ്ഥാന കൃഷിവകുപ്പാണ്​ ഇത്​ അനുവദിക്കേണ്ടത്​. സ്ഥലം നൽകാൻ ജില്ല ഒരുക്കമാണ്​. ജീവനക്കാരെയും മറ്റും നിയമിക്കുന്നത്​ ഉൾപ്പെടെയുള്ള സാമ്പത്തിക ചെലവ്​ ​കണക്കിലെടുത്ത്​ കൃഷിവകുപ്പ്​ അനുവദിക്കുന്നില്ല.

കൃഷിവകുപ്പിലെ ഒഴിഞ്ഞ കസേരകൾ

കൃഷിവകുപ്പിൽ ഏറ്റവും കൂടുതൽ കസേര ഒഴിഞ്ഞുകിടക്കുന്നത്​ കാസർകോട്​ തന്നെയാവും. പ്രിൻസിപ്പൽ അഗ്രികൾചറൽ ഒാഫിസർ കഴിഞ്ഞാൽ ആറു​ ഡെപ്യൂട്ടി ഡയറക്​ടർമാരാണ്​ ജില്ലയിലുള്ളത്​.

ഇൗ ആറെണ്ണത്തിൽ നാലിലും ആളില്ല. മൂന്ന്​ അസി. ഡയറക്​ടർ തസ്​തികകളിലും ആളില്ല.

തെക്കുനിന്നുള്ളവരാണ്​ കൂടുതൽ എന്നതിനാൽ സ്​ഥലംമാറ്റം കിട്ടിയാൽ ഉടൻ അവധിയിൽ പ്രവേശിക്കുന്നതാണ്​ ജീവനക്കാരുടെ എണ്ണം കുറയാൻ പ്രധാന കാരണം. തിരിച്ച്​ നാട്ടിലേക്ക്​ സ്ഥലംമാറ്റം ഒപ്പിച്ചെടുത്ത ശേഷമാണ്​ പലരും ​കാസർകോട്ട്​ ജോലിയിൽ പ്രവേശിക്കാൻ വരുന്നത്​.

ഇപ്പോഴുള്ള രണ്ടു​ ഡെപ്യൂട്ടി ഡയറക്​ടർമാർ തിരുവനന്തപുരം, എറണാകുളം സ്വദേശികളാണ്​. എങ്ങനെയെങ്കിലും നാട്ടിലേക്ക്​ മാറാനാണ്​ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്​.

അല്ലെങ്കിൽ തുടർച്ചയായി ലീവ്​. അതിനാൽ തന്നെ ജില്ലയുടെ കാർഷിക വളർച്ചയിൽ വലിയ പങ്ക്​ വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ പങ്ക്​ പലപ്പോഴും ലഭിക്കാതെ പോകുന്നു. മികച്ച ക്വാർ​േട്ടഴ്​സ്​ സംവിധാനമില്ലാത്തതും തിരിച്ചടിയാണ്​.

പച്ചത്തേങ്ങ സംഭരണം നിലച്ചിട്ട്​ വർഷങ്ങൾ

ജില്ലയിൽ 41 കൃഷിഭവനുകളാണുള്ളത്​. ഭാഗ്യവശാൽ ഇതിൽ 39 ഇടത്തും കൃഷി ഒാഫിസർമാരുണ്ട്​. അടുത്തിടെ ആദ്യമായാണ്​ ഇൗയൊരനുഭവമെന്ന്​ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. മറ്റു ജീവനക്കാരുടെ കുറവ്​ നന്നായുണ്ട്​.

പച്ചത്തേങ്ങ സംഭരണം ജില്ലയിൽ നിലച്ചിട്ട്​ വർഷങ്ങൾ കഴിഞ്ഞു.

വലിയ പരാതികളൊന്നുമില്ലാത്തതിനാൽ ഇത്​ പുനഃസ്​ഥാപിക്കാൻ ആരും മിനക്കെടാറില്ല. കാർഷിക ഉൽപന്നങ്ങൾക്ക്​ മികച്ച വിപണന കേന്ദ്രമില്ലാത്തതാണ്​ ജില്ല നേരിടുന്ന മറ്റൊരു പരിമിതി. ഭക്ഷ്യസംസ്​കരണ യൂനിറ്റുകളും കാര്യമായില്ല.

നദികളുടെ നാട്ടിൽ കുടിവെള്ള പദ്ധതികളില്ല

കാസർകോട്​: സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ നദികളുള്ള ജില്ലയാണ്​ കാസർകോട്. ആകെയുള്ള 44 നദികളിൽ 14 എണ്ണവും ജില്ലയിലാണ്​. ഇത്രയും നദികൾ ഉണ്ടായിട്ടും വലിയ കുടിവെള്ള പദ്ധതികൾ ഒന്നും ഇവിടെയില്ല. മിക്ക ജില്ലകളിലും കുടിവെള്ള വിതരണത്തിന്​ വൻകിട പദ്ധതികളുണ്ട്​. മൺസൂണിനെ മാത്രം ആശ്രയിക്കുന്ന ജില്ലയാണ്​. ഒാരോ വർഷവും താൽക്കാലികമായി ഉണ്ടാക്കുന്ന തടയണകളാണ്​ ആശ്രയം​. താൽക്കാലിക തടയണകൾ ഉണ്ടാക്കുന്നതിലാണ്​ കരാറുകാർക്കും​ താൽപര്യം. കാസർകോട്​ പാക്കേജിൽ ഉൾപ്പെടുത്തി ബായിക്കര ചെക്ക്​ ഡാം അടുത്തിടെ തുടങ്ങിയെങ്കിലും ​വലിയ പദ്ധതികൾ ഒന്നുമില്ല. ഉപ്പുവെള്ളവും കുഴൽക്കിണറുമാണ്​ പ്രധാന ആശ്രയം. മൂന്നാംകടവ്​ ഡാം പോലുള്ള അത്യാവശ്യം വലിയ പദ്ധതികൾ നേരത്തേ പരിഗണിച്ചെങ്കിലും യാഥാർഥ്യമായില്ല. ​വലിയ പദ്ധതികൾ ഇല്ലെങ്കിലും മേജർ ഇറിഗേഷൻ വകുപ്പ്​ ഇവിടെയുമുണ്ട്​​. മേജർ ഡാമുകളുടെ നിർമാണവും പരിപാലനവുമാണ്​ ഇൗ വകുപ്പി​െൻറ പ്രധാന ചുമതല​. കടലിൽ കല്ല്​ ഇറക്കുന്നതിൽ കവിഞ്ഞൊരു പണിയും ഇൗ വകുപ്പിന്​ അറിയില്ലെന്നാണ്​ പ്രധാന ആക്ഷേപം. മൈനർ ഇറിഗേഷൻ വകുപ്പി​െൻറ ചെറിയ പദ്ധതികളാണ്​ ആകെയുള്ളത്​.

Tags:    
News Summary - kasargod district farm is only a dream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.