(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range 38 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
കാസര്‍കോട്: 38 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയിലായി. ചേരൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ ശരീഫില്‍ (30) നിന്നാണ് 741 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണം പിടികൂടിയത്.
ദുബൈയിൽ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന സാബിറിനെ പരിശോധിച്ചപ്പോള്‍ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, ചന്ദ്രമോഹന്‍, അശോണിക്, സുധീര്‍കുമാര്‍, ദേവേന്ദ്ര പ്രതാപ് സിങ്, സുഭാഷ് മുകേഷ്, പ്രതിഭ, ഹരിമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.