​െഎ.എൻ.എൽ: ജില്ല നേതൃത്വം ഔദ്യോഗിക നേതൃത്വത്തിനൊപ്പം

കാസർകോട്​: സംസ്​ഥാന നേതൃതൃയോഗത്തിനിടയിൽ ചേരിതിരിഞ്ഞ്​ തല്ലിയ ഐ.എൻ.എൽ ജില്ലഘടകം മന്ത്രിവിഭാഗത്തിനൊപ്പം. ജില്ലയിൽ അഞ്ച്​ സംസ്​ഥാന കമ്മിറ്റി അംഗങ്ങളും ഒൗദ്യോഗികപക്ഷത്ത്​ നിലയുറപ്പിച്ചു.

ദേശീയ വൈസ്​പ്രസിഡൻറ്​ കെ.എസ്.​ ഫക്രുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി അസീസ്​ കടപ്പുറം, ജില്ല പ്രസിഡൻറ്​ മൊയ്​തീൻകുഞ്ഞി കളനാട്​, സംസ്​ഥാന സെക്രട്ടറി എം.എ. ലത്തീഫ്​, സി.എം.എ. ജലീൽ എന്നിവരാണ്​ സംസ്​ഥാന സമിതിയിൽ ജില്ലയിൽ നിന്നുള്ളത്​. ഇതിൽ കെ.എസ്​ ഫക്രുദ്ദീനും മൊയ്​തീൻകുഞ്ഞി കളനാടും യോഗത്തിൽ പ​ങ്കെടുത്തില്ല. ആരോഗ്യപ്രശ്​നം കാരണമാണ്​ പ​ങ്കെടുക്കാതിരുന്നതെന്ന്​ മൊയ്​തീൻകുഞ്ഞി കളനാട്​ പറഞ്ഞു. ജില്ല നേതൃതവം ഒറ്റക്കെട്ടാണ്​, ഗ്രൂപ്പുകൾക്കൊപ്പമല്ല.

ദേശീയ നേതൃത്വത്തിനൊപ്പമാണ്​ ജില്ല നേതൃത്വമെന്ന്​ മൊയ്​തീൻകുഞ്ഞി കളനാട്​ പറഞ്ഞു. കാസർകോട്​ ജില്ലയി​െല അഞ്ച്​ സംസ്​ഥാന കമ്മിറ്റി അംഗങ്ങളും ദേശീയ നേതൃത്വത്തി​െൻറ തീരുമാനത്തിനൊപ്പമാണെന്ന്​ അസീസ്​ കടപ്പുറം പറഞ്ഞു. ചില ആൾക്കാരുണ്ടാക്കുന്ന പ്രശ്​നമാണ്​ എന്നും ഐ.എൻ.എല്ലിൽ പിളർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - INL: District leadership with official leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.