representational image
Posted On
date_range Updated On
date_range പൊലീസുകാരനെ തലക്കടിച്ചു പരിക്കേൽപിച്ച കേസിൽ കഠിനതടവും പിഴയും
കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും. ഒഡിഷ സ്വദേശിയായ സഫേദ്കുമാർ പ്രധാനിനെയാണ് (32) കാസർകോട് അഡീഷനൽ ജില്ല കോടതി (മൂന്ന്) ശിക്ഷിച്ചത്. 10,500 രൂപ പിഴയും അടക്കണം.
2018 ജൂൺ 20ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ബിനീഷിനെയാണ് മരവടി കൊണ്ട് പരിക്കേൽപിച്ചത്. പ്രതിയെക്കുറിച്ച് തമിഴ് നാടോടി സ്ത്രീ പൊലീസിൽ പരാതി പറഞ്ഞിരുന്നു. ഇതന്വേഷിക്കാൻ ചെന്നപ്പോഴാണ് പ്രതിയുടെ പരാക്രമണം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.