വൈ​ദ്യു​തി​ലൈ​ൻ പ​ദ്ധ​തി​യു​ടെ എ​ൽ.​ടി.​എ.​ബി കേ​ബി​ൾ മോ​ഷ​ണം​പോ​യി

ബ​ദി​യ​ടു​ക്ക: വൈ​ദ്യു​തി ലൈ​ൻ പ​ദ്ധ​തി പ്ര​വൃ​ത്തി​ക്കാ​യി ഇ​റ​ക്കി​വെ​ച്ച നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന എ​ൽ.​ടി.​എ.​ബി കേ​ബി​ളു​ക​ൾ മോ​ഷ​ണം പോ​യി. പെ​ർ​ള കെ.​എ​സ്.​ഇ.​ബി സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ഗു​ണാ​ജെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പം വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​റ​ക്കി​വെ​ച്ച കേ​ബി​ളു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. പെ​ർ​ള കെ.​എ​സ്.​ഇ.​ബി സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ​നി​ന്ന് മോ​ഷ​ണ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. മു​ഖം​മൂ​ടി ധ​രി​ച്ച സം​ഘം പി​ക്ക​പ്പ് വാ​നി​ലെ​ത്തി കേ​ബി​ളു​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.30നും ​നാ​ലി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് വീ​പ്പ​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ക​ദേ​ശം 1000 മീ​റ്റ​ർ കേ​ബി​ളാ​ണ് സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

എ​ന്മ​ക​ജെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ലെ ഗു​ണാ​ജെ-​പൊ​സ​ടു​ക്ക പ്ര​ദേ​ശ​ത്തേ​ക്ക് വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലൈ​ൻ വ​ലി​ക്കു​ന്ന​തി​നാ​യി ഇ​റ​ക്കി​വെ​ച്ച കേ​ബി​ളു​ക​ളാ​യി​രു​ന്നു ഇ​വ.

ത​ദ്ദേ​ശ​വാ​സി ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കേ​ബി​ളു​ക​ൾ മോ​ഷ​ണം പോ​യ​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. കേ​സെ​ടു​ത്ത ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം പ്ര​തി പൊ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

Tags:    
News Summary - The LTAB cable of the power line system was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.