കാസർകോട്: ജില്ലയുടെ പുതിയ കലക്ടർ കെ. ഇമ്പശേഖർ മേയ് 11ന് ചുമതലയേറ്റെടുക്കും. അതുവരെ നിലവിലെ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് തുടരും. നിലവില്‍ രജിസ്ട്രേഷന് ഐ.ജി ആണ് ഇമ്പശേഖർ. എന്‍ട്രന്‍സ് പരീക്ഷ കമീഷണറായും ചുമതല വഹിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി ഇന്ത്യൻ അഗ്രികള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ഷിക ശാസ്ത്രജ്ഞനായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. പിന്നീട് 2015ല്‍ സിവില്‍ സര്‍വിസ് ലഭിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായിട്ടായിരുന്നു കേരളത്തിൽ ആദ്യ നിയമനം. കേരള വാട്ടർ അതോറിറ്റി എം.ഡി ആയാണ് ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ പുതിയ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.