രാജേഷ്
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം; ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ
നീലേശ്വരം: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടികൾ താമസിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ പ്രകൃതിവിരുദ്ധ പീഡനം. ഹോസ്റ്റൽ വാർഡൻ മാലോം കാര്യോട്ട്ചാൽ സ്വദേശി രാജേഷിനെ (42) വെള്ളരിക്കുണ്ട് സി.ഐ. കെ.പി. സതീഷ് അറസ്റ്റ് ചെയ്തു.
ഓണണാവധിക്ക് ആഗസ്റ്റ് 28ന് ഹോസ്റ്റൽ അടച്ചിരുന്നു. മറ്റു വിദ്യാർഥികൾ ഓണാവധിക്ക് വീട്ടിൽ പോയ സമയത്താണ് വാർഡൻ കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടയിലാണ് കുട്ടി ഈ വിവരം പുറത്തുപറഞ്ഞത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.