Posted On
date_range Updated On
date_range ആരോഗ്യമന്ത്രി വീണ ജോര്‍ജ് നാളെ കാസർകോട് ജില്ലയില്‍
കാസർകോട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ് ബുധനാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദേലംപാടി പി.എച്ച്.സി കെട്ടിടം, കാസര്‍കോട് ജനറല്‍ ആശുപത്രി എസ്.എന്‍.യു.സി പീഡിയാട്രിക് വാര്‍ഡ്, കാഞ്ഞങ്ങാട് ജില്ല ആശുപത്രി പുതിയ ലേബര്‍ ബ്ലോക്ക്, അണുവിമുക്ത വിതരണ വകുപ്പ്, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവ സന്ദർശിക്കും. ചെറുവത്തൂര്‍ വി.വി. സ്മാരക ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, കുഞ്ഞിപ്പാറ ഗവ.വെല്‍ഫെയര്‍ സ്കൂള്‍, കൊടക്കാട് പ്രൈമറി ഹെല്‍ത്ത് സെൻറര്‍, പിലിക്കോട് സ്കൂള്‍ ജൂബിലി ആഘോഷം, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.