എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ചട്ടഞ്ചാൽ എം.സി.ടർഫ് സ്റ്റേഡിയത്തിൽ
നടന്ന സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍നിന്ന്
Posted On
date_range Updated On
date_range നെഞ്ചിൻകൂടൊരു പന്ത്; ബൂട്ടണിഞ്ഞ് രാഷ്ട്രീയപാർട്ടിക്കാരും
ചട്ടഞ്ചാല്‍: ലോകകപ്പ് ഫുട്ബാളിനെ വരവേറ്റ് സി.പി.ഐ-എ.ഐ.വൈ.എഫ് നേതാക്കള്‍. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ചട്ടഞ്ചാൽ എം.സി. ടർഫ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബാള്‍ മത്സരത്തിലാണ് സി.പി.ഐ സംസ്ഥാന-ജില്ല നേതാക്കളും എ.ഐ.വൈ. എഫ് ജില്ല- മണ്ഡലം നേതാക്കളും ബൂട്ടണിഞ്ഞത്.
സി.പി.ഐ ജില്ല സെക്രട്ടറി സി.പി.ബാബു, സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എം. ശ്രീജിത്ത്, പ്രസിഡന്റ് എം.സി. അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകൾ ഇറങ്ങിയത്. മണ്ഡലം കമ്മിറ്റി ടീമുകള്‍ തമ്മിലായിരുന്നു മത്സരം. വിജയികൾക്ക് സി.പി.ഐ ജില്ല സെക്രട്ടറി സി.പി. ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.