Posted On
date_range Updated On
date_range ബിസിനസിൽ പാർട്ണറാക്കാമെന്നു പറഞ്ഞ് പണം തട്ടി; മൊഗ്രാൽ പുത്തൂർ സ്വദേശിക്കെതിരെ കേസ്
കാസർകോട്: സൗദി അറേബ്യയിലെ ജിദ്ദയിൽ തുടങ്ങുന്ന ക്ലിനിക്കിൽ പാർട്ണർ ആക്കാം എന്ന് വാഗ്ദാനം നൽകി 84 ലക്ഷം രൂപ കൈപ്പറ്റി മൂന്നു വർഷം കഴിഞ്ഞിട്ടും ക്ലിനിക് തുടങ്ങാതെ വിശ്വാസവഞ്ചന ചെയ്തു എന്ന പരാതിയിൽ മൊഗ്രാൽ പുത്തൂർ സ്വദേശി ഫിസ്സ ഹൗസിലെ അബ്ദുള്ള ഇബ്രാഹിം അരിയപ്പാടിക്കെതിരെ പൊലീസ് കേസെടുത്തു.
കുമ്പള സ്വദേശിയായ വി.പി. അബ്ദുൽ ഖാദർ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർക്കു പരാതി നൽകിയതിനെ തുടർന്ന് കുമ്പള പൊലീസ് കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.