മൊഗ്രാൽ പുഴയോരത്ത് ജലാശയത്തിലേക്ക്
വലിച്ചെറിഞ്ഞ മാലിന്യം
മൊഗ്രാൽ: മൊഗ്രാൽ പുഴയോരത്തും കടലോരത്തും ചിലർ മാലിന്യം തള്ളുന്നു. മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഒരു വലിയ ദുരന്തമായി നിൽക്കുകയും അത് ജലാശയത്തിലൂടെയാണ് പടരുന്നതെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ നിലനിൽക്കുമ്പോഴും മാലിന്യം നിക്ഷേപം കൂടികൊണ്ടിരിക്കുകയാണ്.
മാലിന്യ സംസ്കരണത്തിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമ്പോഴും മാലിന്യം ജലാശങ്ങളിലേക്ക് തള്ളിവിടുകയാണ്. വീടുകളിൽനിന്നുള്ള മാലിന്യവും കടലോരത്തേക്ക് തളളുകയാണ്. ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽനിന്ന് അഞ്ചുശതമാനം ഇളവു അനുവദിക്കാൻ പോലും തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾക്ക് ഈയിടെ സർക്കാർ അനുമതി നൽകിയിരുന്നു.
ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ജില്ലയിൽ പലഭാഗത്തും ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.