പുറത്താക്കൽ പരിഹാസ്യം; നേരത്തേ രാജിവെച്ചെന്ന് മുൻ ബ്രാഞ്ച് സെക്രട്ടറി

കാസർകോട്: സി.പി.എമ്മിൽനിന്ന് നേരത്തേ രാജിവെച്ചെന്നും പുറത്താക്കൽ നടപടി പരിഹാസ്യമാണെന്നും പള്ളത്തടുക്ക ബ്രാഞ്ച് മുൻ സെക്രട്ടറി അബ്ദുൽ റസാഖ് ചാലക്കോട്.

ന്യൂനപക്ഷങ്ങൾക്ക് പ്രവർത്തിക്കാൻ പറ്റുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ചികിത്സ ഫണ്ടിൽ തിരിമറി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം പുറത്താക്കിയെന്ന വിവരമറിഞ്ഞു. ഫണ്ട് തിരിമറിയൊന്നും നടത്തിയിട്ടില്ല. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിൽ നേരത്തേ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പാർട്ടി വേദികളിലും അത് ഉന്നയിച്ചു. ഒരുകാര്യവുമുണ്ടായില്ല. ഒടുവിൽ ഫെബ്രുവരി 23ന് പാർട്ടി വിട്ടതായും അദ്ദേഹം പറഞ്ഞു. എട്ടുമാസം ബ്രാഞ്ച് സെക്രട്ടറിയും മൂന്നുവർഷം ചാലക്കോട് യൂനിറ്റ് ഡി.വൈ.എഫ്.ഐ പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

News Summary - cpm pallathadukka branch secretary says resignd earlier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.