കാസർകോട്: വെള്ളിയാഴ്ച വിദ്യാനഗർ മുതൽ അണങ്കൂർവരെ നീണ്ട വാഹനനിരയിൽ വലഞ്ഞ് യാത്രക്കാർ. കണ്ടെയ്നർ ലോറിയാണ് ഗതാഗതത്തിന് ലോക്കിട്ടത്. ഇതോടെ ഉദ്യോഗസ്ഥരടക്കമുള്ള ഓഫിസ് ജീവനക്കാർ പെരുവഴിയിലായി.
അണങ്കൂരിലെ ഒരു പ്ലൈവുഡ് സ്ഥാപനത്തിലേക്ക് വന്ന കണ്ടെയ്നർ ലോറി പിറകുവശം ഗോഡൗണിനുള്ളിലേക്ക് കയറ്റിയപ്പോളാണ് പിന്നീട് അകത്തേക്കോ സർവിസ് റോഡിലേക്കോ എടുക്കാൻപറ്റാതെ ലോറി കുടുങ്ങിയത്. മുന്നിൽ ദേശീയപാത മേൽപാലത്തിന്റെ സൈഡ് ഭിത്തി കാരണം മുന്നോട്ട് എടുക്കാനും കഴിഞ്ഞില്ല. ഇതോടെ വിദ്യാനഗർ മുതൽ അണങ്കൂർവരെ രാവിലെ മണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. ഇതുകാരണം ജീവനക്കാർക്ക് ഓഫിസിൽ സമയത്തെത്താൻ കഴിഞ്ഞില്ല.
കൂടാതെ നിരവധി വിദ്യാർഥികളും അധ്യാപകരും വഴിയിൽ കുടുങ്ങി. കുടുങ്ങിയ വാഹനങ്ങളിൽ സ്കൂൾ വാഹനങ്ങളും പെട്ടിരുന്നു. കാഞ്ഞങ്ങാട്, ജാൽസൂർ, ബദിയടുക്ക ഭാഗത്തുനിന്നുള്ള മുഴുവൻ വാഹനങ്ങളും റോഡിലുണ്ടായിരുന്നു. ടൗൺ പൊലീസെത്തി ഏറെ പരിശ്രമിച്ചാണ് കണ്ടെയ്നർ ലോറി മാറ്റിയതും ഗതാഗതം പുനഃസ്ഥാപിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.