ഹോസ്ദുർഗ് ട്രഷറിയുടെ മതിൽ നിർമാണം
കാഞ്ഞങ്ങാട്: കാൽനട നിഷേധിച്ചും ഗതാഗതതടസ്സമുണ്ടാക്കിയും ട്രഷറിയുടെ മതിൽ നിർമാണം. പുതിയകോട്ടയിൽ പുതുതായി നിർമിച്ച ട്രഷറി കെട്ടിടത്തിന്റെ മതിലാണ് റോഡിനോടുചേർന്ന് നിർമിക്കുന്നത്. പഴയമതിൽ പൊളിച്ച് പുതിയമതിൽ കെട്ടുകയാണിവിടെ.
പുതിയകോട്ടയിൽ തീരദേശത്തേക്ക് പോകുന്ന റോഡാണിത്. കൂടാതെ നഗരസഭ, മിനി സിവിൽ സ്റ്റേഷൻ, ആർ.ഡി.ഒ, പൊലീസ് സ്റ്റേഷൻ, ഡിവൈ.എസ്.പി ഓഫിസ്, രജിസ്ട്രാർ ഓഫിസ്, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഏതുസമയത്തും പോകുന്ന സ്ഥലമാണ്.
പതിവായി മാർച്ചും സമരവും സംഘർഷവും ലാത്തിചാർജ്, ജലപീരങ്കി പ്രയോഗവും നടക്കുന്ന പ്രദേശംകൂടിയാണ്. ഇടുങ്ങിയ റോഡിൽ ഇരുവശത്തെ സർക്കാർ സ്ഥാപനങ്ങൾക്കും മതിലുകളുള്ളതിനാൽ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ കടന്നുപോ കുന്നത് പ്രയാസപ്പെട്ടാണ്. ഈസമയം കാൽനടക്കാർ പ്രയാസത്തിലാകാറുണ്ട്. ഇതിനിടയിലാണിപ്പോൾ ട്രഷറി മതിൽ കൂടുതൽ റോഡിനോട് ചേർന്ന് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.