കടല്‍ക്ഷോഭവും കരയിടിച്ചിലും: തീരസംരക്ഷണത്തിന് സമഗ്രപദ്ധതി

കാസർകോട്: ജില്ലയിലെ കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ ശാശ്വതപരിഹാരമായി പദ്ധതി ആവിഷ്‌കരിക്കണമെന്ന് ജില്ല വികസനസമിതി യോഗം നിര്‍ദേശിച്ചു.കടലാക്രമണം നേരിട്ട പ്രദേശങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍ക്കാലിക സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം ജില്ലയുടെ കടല്‍തീര സംരക്ഷണത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു.

കടലേറ്റം ജില്ലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്നബാധിത മേഖലകള്‍ക്കെല്ലാമായി സമഗ്രപദ്ധതി രൂപവത്കരിക്കണം. ജലവിഭവ വകുപ്പ് പഠനം പൂര്‍ത്തിയാക്കി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എൻജിനീയറോട് നിർദേശിച്ചു.

അജാനൂരില്‍ ബണ്ട് നിര്‍മാണ പ്രവൃത്തിയും കരിങ്കല്ലുപയോഗിച്ചുള്ള സംരക്ഷണപ്രവൃത്തിയും പുരോഗമിക്കുകയാണെന്നും തൃക്കണ്ണാട് ട്രെട്രാപോഡ് ഉപയോഗിച്ചുള്ള സംരക്ഷണപ്രവൃത്തിക്കായി 50 കോടിയുടെ എസ്റ്റിമേറ്റും കരിങ്കല്ലുപയോഗിച്ചുള്ള സംരക്ഷണത്തിന് 23 ലക്ഷം രൂപയുടെ ഡി.പി.ആറും ജിയോബാഗ് സംരക്ഷണത്തിന് 30 ലക്ഷം രൂപയുടെ ഡി.പി.ആറും സമര്‍പ്പിച്ചിട്ടുണ്ടെന്ന് മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു.

Tags:    
News Summary - Comprehensive plan for coastal protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.