Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ഭര്‍തൃസുഹൃത്തിനെതിരെ കേസ്
ആദൂര്‍: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍തൃസുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 29കാരിയുടെ പരാതിയിലാണ് ഭര്‍ത്താവിന്റെ സുഹൃത്തായ യുവാവിനെതിരെ കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു.
ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പില്‍ കട നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവിന്റെ മരണം സംഭവിച്ചത്. ഇതിന് ശേഷം യുവതിയോട് പ്രതി അടുപ്പം സ്ഥാപിക്കുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. പ്രതി ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.