അ​ഡി​ഷ​ന​ല്‍ എ​സ്.​പി ആ​ന്‍ഡ് ശി​ശു​സൗ​ഹൃ​ദ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ 

ശി​ശുസൗ​ഹൃ​ദ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ മാ​തൃ​ക​യാ​കു​ന്നു

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ ശി​ശു സൗ​ഹൃ​ദ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ മാ​തൃ​ക​യാ​കു​ന്നു. മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, കാ​സ​ര്‍കോ​ട്, വി​ദ്യാ​ന​ഗ​ര്‍, കാ​സ​ര്‍കോ​ട് വ​നി​ത പോ​ലീ​സ് സ്റ്റേ​ഷ​ന്‍, ബ​ദി​യ​ടു​ക്ക, ആ​ദൂ​ര്‍, ബേ​ഡ​കം, ബേ​ക്ക​ല്‍, അ​മ്പ​ല​ത്ത​റ, രാ​ജ​പു​രം, നീ​ലേ​ശ്വ​രം, വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ ശി​ശു സൗ​ഹൃ​ദ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍. പ​രാ​തി​ക്കാ​ര്‍ക്കൊ​പ്പം വ​രു​ന്ന കു​ട്ടി​ക​ള്‍ക്ക് ഭ​യ​ര​ഹി​ത​രാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​ന്‍ ഈ ​സം​വി​ധാ​നം ഉ​പ​ക​രി​ക്കു​ന്നു. കു​ട്ടി​ക​ള്‍ക്ക് സ​ന്തോ​ഷ​ത്തി​ന് വ​ക​ന​ല്‍കു​ന്ന ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളു​ണ്ടി​വി​ടെ. അ​തി​നാ​ല്‍ ആ​ശ​ങ്ക​യി​ല്ലാ​തെ സ്‌​റ്റേ​ഷ​നി​ല്‍വ​രാ​നും അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. കു​ട്ടി​ക​ള്‍ക്കാ​യി പ്ര​ത്യേ​ക​സ്ഥ​ല​മോ കെ​ട്ടി​ട​മോ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ണ്ടാ​കും. ടി.​വി, പു​സ്ത​ക​ങ്ങ​ള്‍, ചി​ത്രം വ​രക്കാനു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യും കു​ട്ടി​ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ഡീ​ഷ​ന​ല്‍ എ​സ്.​പി പി.​കെ. രാ​ജുവാണ് ജി​ല്ല നോ​ഡ​ല്‍ ഓ​ഫി​സ​ര്‍.

Tags:    
News Summary - Child friendly police stations becoming a model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.