ആംബുലൻസിന് വഴിമുടക്കിയ കാർ
Posted On
date_range Updated On
date_range ആംബുലൻസിന് വഴിമുടക്കി കാർയാത്ര
കാസർകോട്: കാസർകോട്ടുനിന്ന് കാഞ്ഞങ്ങാടേക്ക് പോകുന്ന ആംബുലൻസിന് വഴിമുടക്കി കാർയാത്ര. ബേക്കലിലേക്കുള്ള 16 കിലോമീറ്ററാണ് ആംബുലസിനെ മുന്നിലേക്ക് കയറാൻ വിടാതെ കാറിലുള്ള അഭ്യാസപ്രകടനം.
അമിത വേഗത്തിലായിരുന്ന കെ.എൽ 48 കെ 9888 കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു. കൊടുവള്ളി സ്വദേശിയുടെ പേരിലുള്ളതാണ് കാറെന്ന് കണ്ടെത്തിയിട്ടുണ്ട്. ആർ.ടി.ഒ തുടർനടപടി കൈക്കൊള്ളുന്ന് അറിയിച്ചു.
കെയർവെൽ ആശുപത്രിയിൽനിന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്. വഴിമുടക്കിയുള്ള യാത്രയുടെ വിഡിയോ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.