representational image
Posted On
date_range Updated On
date_range കുഴല്പ്പണ വേട്ട; 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്
കാസര്കോട്: കാസര്കോട്ട് വീണ്ടും കുഴല്പ്പണ വേട്ട. സ്കൂട്ടറില് കടത്തിയ 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്. ചെമനാട് കല്ലുവളപ്പിലെ ഹബീബ് റഹ്മാനെ(45)ആണ് കാസര്കോട് ഡിവൈ.എസ്.പി. പി.കെ. സുധാകരന്, സി.ഐ പി. അജിത് കുമാര് എന്നിവരുടെ നേതൃത്വത്തില് വെള്ളിയാഴ്ച വിദ്യാനഗര് നെല്ക്കള കോളനിയില് വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്ന്നായിരുന്നു പരിശോധന. എസ്.ഐമാരായ രഞ്ജിത് കുമാര്, ശാർങ്ങധരന്, എ.എസ്.ഐ വിജയന്, സിവില് പൊലീസ് ഓഫീസര് അജിത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.