ബേക്കൽ പുഴയോരത്ത് പ്രവർത്തനമാരംഭിച്ച ബേക്കൽ കോർണിഷ്
ഉദുമ: വിശ്രമവേളകൾ ആനന്ദകരമാക്കാൻ ബേക്കൽ കോർണിഷ് സന്ദർശകർക്കായി തുറന്നു. പള്ളിക്കര പഞ്ചായത്തിെന്റ ഉടമസ്ഥതയിലുള്ള ബേക്കൽ പുഴയോരത്ത് ആണ് ബേക്കൽ കോർണിഷ് എന്ന ടൂറിസം സംരംഭം നവീകരിച്ച് സന്ദർശകർക്കായി തുറന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെന്റ ഫ്ലോട്ടിങ് ജെട്ടി നീലേശ്വരം കോട്ടപ്പുറത്തുനിന്നും ബേക്കൽ പുഴയിൽ സ്ഥാപിച്ച് ഫ്ലോട്ടിങ് റസ്റ്റോറൻറ് ആക്കി മാറ്റുകയും ചെയ്തു.
ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് റസ്റ്റോറൻറാണിത്. കയാക്കിങ്, സ്പീഡ് ബോട്ടിങ്,പെഡൽ ബോട്ടിങ് തുടങ്ങിയ സൗകര്യങ്ങളോടൊപ്പം കുട്ടികൾക്കായുള്ള കയാക്കിങ് പരിശീലനവും ഇവിടെ ലഭ്യമാവും. ഓളപ്പരപ്പിലെ ഒഴുകുന്ന വേദിയും ഇവിടുത്തെ പ്രത്യേകതയാണ്.
ബേക്കൽ കോർണിഷ് റിവർ സൈഡ് റസ്റ്റോറൻറ് ആൻഡ് വാട്ടർ സ്പോർട്സ്- ആക്ടിവിറ്റി സെന്റർ എന്ന പേരിൽ ആയിരിക്കും ഇനിമുതൽ ഈ സംരംഭം പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.