കാഞ്ഞങ്ങാട്: നടുവേദനക്ക് ചികിത്സക്കെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. എതിർത്ത 55കാരിക്ക് ഏറ്റത് ക്രൂരമർദനം. 55കാരിയെ കയറിപ്പിടിച്ചതിനും മർദനത്തിനിരയാക്കിയെന്നുമുള്ള പരാതിയിൽ പ്രതിയെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കക്കാട് സ്വദേശിയും തളിപ്പറമ്പിലെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ഷിഹാബുദ്ദീൻ തങ്ങളാണ് (52) പിടിയിലായത്.
മാന്ത്രികശക്തി ഉണ്ടെന്നുപറഞ്ഞ് വടി ഉപയോഗിച്ചാണ് ചികിത്സയുടെ തുടക്കമെന്ന് പറയുന്നു. വിട്ടുമാറാത്ത നടുവേദന മാറ്റുന്നതിനാണ് സ്ത്രീ നാട്ടുവൈദ്യനെന്ന് അറിയപ്പെടുന്ന പ്രതിയെ ചികിത്സക്ക് വിളിച്ചത്. ചികിത്സക്കിടെ സ്ത്രീയെ കയറിപ്പിടിക്കുകയും എതിർത്തപ്പോൾ ക്രൂരമായ മർദനമുറക്കിരയാക്കിയെന്നുമാണ് പരാതി. വടികൊണ്ട് ഉൾപ്പെടെ അടിച്ച് പരിക്കേൽപിച്ചതായും പറയുന്നു.
കഴിഞ്ഞ ഏപ്രിലിൽ സ്ത്രീയുടെ വീട്ടിലായിരുന്നു ചികിത്സയും പീഡനവും നടന്നത്. കഴിഞ്ഞദിവസമാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ പ്രതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതിയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.