കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ജങ്ഷനിലെ ഗതാഗതക്കുരുക്ക്
കാസർകോട്: റോഡ് എത്ര വികസിച്ചാലും കാസർകോട് ടൗണിലെ ഗതാഗത തടസ്സത്തിന് പരിഹാരമാകുന്നില്ല. പുതിയ ബസ് സ്റ്റാൻഡിലെ സർക്കിളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.\ നാലു ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ജങ്ഷനിലെത്തുമ്പോൾ വലിയതോതിലുള്ള ഗതാഗത തടസ്സമാണ് നേരിടുന്നത്.
പൊലീസിനുപോലും നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ഓട്ടോ തൊഴിലാളികളും വ്യാപാരികളും കൂടിച്ചേർന്നാണ് നിയന്ത്രിക്കുന്നത്. അത്രയും രൂക്ഷമാണ് ഇവിടെ രാവിലെയും വൈകീട്ടുമുണ്ടാകുന്ന ഗതാഗതക്കുരുക്ക്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ടൗണിൽ റോഡ് വികസനം മുറപോലെ നടക്കുമ്പോഴാണ് വാഹനങ്ങളുടെ പെരുപ്പംമൂലം ഗതാഗത തടസ്സം നേരിടുന്നത്. ടൗണിലെ ട്രാഫിക് സംവിധാനത്തിൽ അടിമുടി മാറ്റംവരുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.
ഒരുപാട് നിർദേശങ്ങളും ഇവർ ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചതുമാണ്. വൺവേ സംവിധാനം, റിങ് റോഡ് അങ്ങനെ പലതും അധികൃതരുടെ മുന്നിലുണ്ട്. നടപ്പിൽവരുത്താനുള്ള കാലതാമസമാണ് ടൗണിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കുരുക്കഴിക്കാൻ അടിയന്തര നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.