മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി.ആർ. അർഷ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്​സുമായി

വാർത്ത വായിച്ച് അർഷ റെക്കോഡ്​ ബുക്കിൽ

സ്കൂ​ൾ വാ​ട്സ്ആ​പ്​ ഗ്രൂ​പ്പി​ൽ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്ഥി​ര​മാ​യി വാ​ർ​ത്ത വാ​യി​ച്ച് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​നേ​ടി മ​ടി​ക്കൈ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി.​ആ​ർ. അ​ർ​ഷ. റേ​ഡി​യോ വാ​ർ​ത്ത​ക​ളു​ടെ ഗൃ​ഹാ​തു​ര​ത​യു​ണ​ർ​ത്തി സ്കൂ​ൾ എ​സ്.​പി.​സി വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പി​ന​ക​ത്ത് വാ​ർ​ത്ത​ക​ൾ വാ​യി​ച്ചാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വാ​യ​ന​യി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ൻ മ​ടി​ക്കൈ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഓ​ഫി​സ​ർ ഗ്ലാ​ൻ​സി​യാ​ണ് എ​സ്.​പി.​സി വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ എ​ന്നും രാ​വി​ലെ പ​ത്ര​വാ​ർ​ത്ത​ക​ൾ വാ​യി​ച്ച് ഓ​രോ അം​ഗ​വും ഗ്രൂ​പ്പി​ന​ക​ത്ത് വോ​യ്സ് ഇ​ട​ണ​മെ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​െ​വ​ച്ച​ത്.

കോ​വി​ഡി​െൻറ ഒ​ന്നാം ത​രം​ഗ​ത്തി​ലെ ആ​ദ്യ ലോ​ക്ഡൗ​ൺ സ​മ​യ​ത്താ​യി​രു​ന്നു ഇ​ത്. ആ​ദ്യം യൂ​നി​റ്റി​ലെ എ​ല്ലാ കു​ട്ടി​ക​ളും മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും പ​തി​യെ എ​ല്ലാ​വ​രും പി​ന്മാ​റി. എ​ന്നാ​ൽ, അ​ർ​ഷ ത​െൻറ വാ​ർ​ത്ത​വാ​യ​ന​യി​ൽ ഒ​രു വ​ർ​ഷം പി​ന്നി​ട്ടു​ക​ഴി​ഞ്ഞു.

സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ രാ​മ​ച​ന്ദ്ര​ൻ, ക്ലാ​സ് ടീ​ച്ച​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രും ഗ്രൂ​പ് അം​ഗ​ങ്ങ​ളും വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​ണ് അ​ർ​ഷ​യു​ടെ വാ​ർ​ത്ത​വാ​യ​ന​ക്ക് ന​ൽ​കു​ന്ന​ത്‌. പ​ത്താം​ത​ര​ത്തി​ലെ തി​ര​ക്കു​പി​ടി​ച്ച പ​ഠ​ന​ത്തി​നി​ട​യി​ലും അ​ർ​ഷ എ​ന്നും മു​ട​ങ്ങാ​തെ രാ​വി​ലെ എ​ട്ടി​ന്​ മു​മ്പ്​ മ​ല​യാ​ള ദി​ന​പ​ത്ര​ങ്ങ​ളി​ലെ പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ വാ​യി​ച്ച് സ്കൂ​ൾ ഗ്രൂ​പ്പി​ന​ക​ത്ത് പോ​സ്​​റ്റ് ചെ​യ്യും.

Tags:    
News Summary - Arsha in Record Book by Read the news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT