ആഴ്‌സെനിക്ക് ആല്‍ബം വിഷമാണെന്ന പ്രചരണം വ്യാജം


കാസർകോട്​: കോവിഡ് പശ്ചാത്തലത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ആയുഷ് വകുപ്പ് നിര്‍ദേശിച്ച ആഴ്‌സെനിക് ആല്‍ബം വിഷമാണെന്ന പ്രചരണം വ്യാജമാണെന്ന് ഹോമിയോപ്പതി വകുപ്പ് അറിയിച്ചു.

മരുന്നിന് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. 127ലധികം രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഈ മരുന്നിന് ഒരു പാര്‍ശ്വ ഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്‍ഫ്ളമേറ്ററി ഡിസീസ്, ആസ്​തമ, ഇമ്യൂണോളജിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി രോഗാവസ്ഥകള്‍ക്ക് കുട്ടികളുള്‍പ്പെടെ ഏതു പ്രായക്കാര്‍ക്കും ഫലപ്രദമായി ഉപയോഗിക്കാം. പ്രകൃതി ദത്തമായി ലഭിക്കുന്ന ആഴ്‌സെനിക് ഓക്‌സൈഡ് എന്ന മൂലകം ഉപയോഗിച്ചാണ് ഈ മരുന്ന് നിർമിക്കുന്നത്.

ആഴ്‌സെനിക് എന്ന ഹെവി മെറ്റല്‍ ഉപയോഗിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വകുപ്പ് വ്യക്തമാക്കി. ഹോമിയോപ്പതിക്കെതിരായ ബോധപൂര്‍വമായ കുപ്രചാരണങ്ങള്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തുവാന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


Tags:    
News Summary - Arsenic is poisonous not true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.