എയിംസ്: കാസർകോട്​ ബഹുജന റാലിയിൽ വൻ പ്രതിഷേധമിരമ്പി

കാസർകോഡ്: എയിംസ് കാസർകോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാസർകോഡ് ടൗണിൽ നടന്ന ബഹുജന റാലിയിൽ ജില്ലയുടെ പ്രതിഷേധം അണപൊട്ടിയൊഴുകി. അവഗണന മാത്രം പേറി നടക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹം ഭരണകൂടത്തിനെതിരെ നടത്തിയ ശക്തമായ താക്കീതായി ബഹുജന റാലി മാറി. ഉച്ചക്ക് കറന്തക്കാട് ജംക്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലി കോർട്ട് റോഡ്, ട്രാഫിക് അയലന്‍റ്​ വഴി എം.ജി. റോഡിലൂടെ പുതിയ ബസ്സ് സ്റ്റാൻഡിൽ അവസാനിച്ചു.

സമാപന സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്​ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗണേശൻ അരമങ്ങാനം അധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ്​ കെ. അഹമ്മദ് ശരീഫ് മുഖ്യാഥിതി ആയിരുന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ., എന്നിവർ സംസാരിച്ചു.

ജനകീയ കൂട്ടായ്മ ജില്ലാ ചെയർമാൻ കെ.ജെ സജി വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത സംഘടനകളും സന്നദ്ധ, തൊഴിലാളി നേതാക്കളും പ്രവർത്തകരും അഭിവാദ്യങ്ങൾ നേർന്നു. നാസർ ചെർക്കളം സ്വാഗതവും ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.

Tags:    
News Summary - AIIMS Mass protests erupted at Kasargod mass rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT