ആധാരം രജിസ്റ്റർ ചെയ്യുന്ന നെറ്റ് സൈറ്റ് പണിമുടക്കിയ നിലയിൽ
നീലേശ്വരം: ഭൂമിയുടെ ആധാരം രജിസ്ട്രേഷൻ നടത്തുന്ന വെബ് സൈറ്റ് പണിമുടക്കുന്നു. അറ്റകുറ്റപ്പണിയുടെ പേരിലാണ് പണിമുടക്കുന്നത്. മുന്നറിയിപ്പ് നൽകാറില്ല. ദിവസേന ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്ന രജിസ്ട്രേഷൻ വകുപ്പിൽ ആധാരം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത് ജില്ലയിലെ ജനങ്ങളെയും ആധാരം എഴുത്തുകാരെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
കഴിഞ്ഞദിവസം നീലേശ്വരത്ത് സബ് രജിസ്ട്രാരുടെ കാര്യാലയത്തിലെ സൈറ്റ് കിട്ടാത്തതുമൂലം നിരവധി ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. ലക്ഷങ്ങൾ രജിസ്ട്രേഷൻ ഫീസ് സർക്കാറിലേക്ക് മുൻകൂട്ടി അടച്ചിട്ടുപോലും ആധാരം രജിസ്ട്രേഷൻ ചെയ്യാനെത്തിയവരെ നെറ്റില്ല എന്ന കാരണം പറഞ്ഞ് തിരിച്ചയക്കുന്നു.
രാവിലെ 10 മുതൽ രജിസ്ട്രേഷനുവന്ന് പുറത്തെവിടെയും പോകാൻ പറ്റാതെ വൈകീട്ട് അഞ്ചുവരെ ഭൂമി വാങ്ങിയവരും കൊടുത്തവരും നീലേശ്വരം ഓഫിസിൽ കാത്തുനിന്നു. ഏത് അറ്റകുറ്റപ്പണിയും ബന്ധപ്പെട്ടവർ മുൻകൂട്ടി പൊതുജനത്തെ അറിയിക്കണമെന്ന ചട്ടം രജിസ്ട്രേഷൻ വകുപ്പ് പാലിച്ചില്ല.
. പല ഇടപാടുകളും കൃത്യസമയത്ത് നടക്കാതെ ഇടപാടുകാർ തമ്മിൽ വാക്കേറ്റത്തിന് കാരണമാകുന്നു. വിദേശത്ത് പോകേണ്ടതിന്റെ പേരിലും എഗ്രിമെന്റ് തിയതി അവസാനിക്കുന്നതിനാലും ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു. മുൻ കുട്ടി അറിയിക്കാതെ നടക്കുന്ന അറ്റകുറ്റപ്പണിയിൽ ആധാരം എഴുത്ത് സംഘടനയും കടുത്ത പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.