Posted On
date_range Updated On
date_range പതിനെട്ട് ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
കാസർകോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപയുമായി യുവാവ് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി നിതിന്‍ (25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 6.30ന് മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന ബസിലാണ് സംഭവം. നിതിന്‍ പണം കടത്തുന്ന സംഘത്തിലെ പ്രധാന ഏജന്റാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
പണം കൈമാറിയ സംഘം ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയതായും ബസ് കാസര്‍കോട് സ്റ്റാൻഡില്‍ എത്തിയാല്‍ ഈ നമ്പറിലേക്ക് വിളിച്ചാല്‍ ആള്‍ എത്തുമെന്നും യുവാവ് പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പണവും പ്രതിയെയും മഞ്ചേശ്വരം പൊലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സജിത്ത്, എക്‌സൈസ് ഓഫിസര്‍മാരായ വിജയന്‍, സോണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.