300 ഗ്രാം സ്വര്‍ണവുമായി ചെങ്കള സ്വദേശി കസ്റ്റംസ് പിടിയില്‍

കാ​സ​ര്‍കോ​ട്: ബ്ര​ഡ്മേ​ക്ക​റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു കി​ലോ 300 ഗ്രാം ​സ്വ​ര്‍ണ​വു​മാ​യി ചെ​ങ്ക​ള സ്വ​ദേ​ശി കാ​സ​ര്‍കോ​ട് ക​സ്റ്റം​സി​ന്റെ പി​ടി​യി​ലാ​യി. ചെ​ങ്ക​ള സി​റ്റി​സ​ണ്‍ ന​ഗ​റി​ലെ മു​ഹ​മ്മ​ദ് ഫാ​യി​സി​നെ​യാ​ണ് (33) ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ബൈ​യി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ് ഫാ​യി​സ് ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ല്‍ വ​രുക​യാ​യി​രു​ന്നു.

കാ​സ​ര്‍കോ​ട് ക​സ്റ്റം​സ് സൂ​പ്ര​ണ്ട് ടി.​പി. രാ​ജീ​വ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് കാ​സ​ര്‍കോ​ട് റെ​യി​ല്‍വെ സ്റ്റേ​ഷ​നി​ലെ​ത്തി ഫാ​യി​സി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ബ്ര​ഡ്മേ​ക്ക​റി​ല്‍ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ സ്വ​ര്‍ണം ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് ഫാ​യി​സി​നെ പു​ലി​ക്കു​ന്നി​ലു​ള്ള കാ​സ​ര്‍കോ​ട് ക​സ്റ്റം​സ് ഓ​ഫി​സി​ല്‍ എ​ത്തി​ച്ചു. ക​സ്റ്റം​സ് ഹെ​ഡ് ഹ​വി​ല്‍ദാ​ര്‍മാ​രാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര, കെ. ​അ​ന​ന്ത, എം. ​വി​ശ്വ​നാ​ഥ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - A native of Chengala was caught by Customs with 300 grams of gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT