9000 കിലോ ചന്ദനംപിടിച്ച കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു

കാസർകോട്​: 15 വർഷം മുമ്പ്​ നായന്മാർമൂലയിൽ നടന്ന കോടികൾ വിലമതിക്കുന്ന വൻ ചന്ദനവേട്ടയിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കാസർകോട്​ ഫോറസ്​റ്റ്​ റേഞ്ച് ഓഫിസ് 2005ൽ രജിസ്​റ്റർ ചെയ്ത ചന്ദനക്കേസിൽ കുറ്റാരോപിതരായ നായന്മാർമൂല സ്വദേശികളായ എൻ.എ. മുഹമ്മദ് സാലി, കെ.പി. ജാഫർ, കെ.വി. മുഹമ്മദ്, ചെമ്പൻ അസീസ് എന്നിവരെയാണ്​ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്​. 2005 മേയ് അഞ്ചിനാണ്​ സംഭവം. നായന്മാർമൂലയിലെ എസൻഷ്യൽ ഓയിൽ ഇൻഡസ്ട്രീസ് ചന്ദന ഫാക്ടറിയുടെ പരിസരത്തുവെച്ച് 8800 കിലോ ചന്ദന സ്‌പൻെറ്​ ഡസ്​റ്റും 825 കിലോ ചന്ദന ചീളുകളുമടങ്ങുന്ന കെ.എൽ 01 പി 9191 ലോറി കാസർകോട്​ ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ പി. രാമചന്ദ്രനും അഞ്ച് ഓഫിസർമാരും ചേർന്ന്​ കണ്ടെത്തിയെന്നാണ്​ കേസ്​. രണ്ട് പ്രതികളെ സംഭവ സ്ഥലത്തുനിന്നുതന്നെ അറസ്​റ്റ്​ ചെയ്യുകയും മറ്റു പ്രതികൾ രക്ഷപ്പെട്ടുവെന്നുമാണ്​ കേസ്​. രണ്ടു പ്രതികളെ പിന്നീട്​ പിടികൂടി. പ്രതികളുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന്​ സാധിക്കാത്തതിനാലാണ്​ തെളിവുകളുടെ അഭാവത്തിൽ നാല് പ്രതികളെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ജി. ഉണ്ണികൃഷ്ണൻ വെറുതെവിട്ടത്. പ്രതികൾക്കുവേണ്ടി അഡ്വ. പി.എ. ഫൈസൽ, അഡ്വ. ബി.കെ. ഷംസുദ്ദീൻ, അഡ്വ. ജോൻസൺ, അഡ്വ.പി.എ. ഫാത്തിമത്ത് സുഹറ, അഡ്വ. ജാബിർ അലി അബ്​ദുൽറഹ്മാൻ, അഡ്വ. മുഹമ്മദ് ആരിഫ് എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.