കാസർകോട്: ജില്ലയിൽ ഒാൺലൈൻ പഠന സൗകര്യമില്ലാതെ 3129 കുട്ടികൾ. ഇവര്‍ക്ക് പഠനസംവിധാനമൊരുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
സ്‌കൂളുകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം മൊബൈല്‍ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവരാണ് 3129 പേർ. കേബ്ള്‍ ടി.വി സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് കേബ്ള്‍ ഓപറേറ്റര്‍മാരുമായി ബന്ധപ്പെട്ടും ക്ലാസുകള്‍ കാണാന്‍ സംവിധാനമൊരുക്കും. വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്ന 136 കുട്ടികള്‍ക്ക് വേഗത്തില്‍ വൈദ്യുതി എത്തിക്കും. ടി.വി റീചാര്‍ജ് ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന 436 കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. ഇതിനായി കേബ്ള്‍ ടി.വി മുഖേന ഫ്രീ ചാനലുകളില്‍ ഉള്‍പ്പെടുത്തി ക്ലാസുകള്‍ കാണാന്‍ വഴിയൊരുക്കും. ജില്ലയില്‍ ആദിവാസി മേഖലയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികളെ വിവിധ ഇടങ്ങളിലെ പൊതുപഠന കേന്ദ്രങ്ങളില്‍ എത്തിച്ചും ക്ലാസുകള്‍ നല്‍കും. അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ടാബുകളും 10 മുതല്‍ 12 വരെ ക്ലാസുകളില്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപും വിതരണം ചെയ്യുന്നതിനും ശ്രമങ്ങള്‍ നടത്തും.
ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപസമിതിയും രൂപവത്കരിച്ചു. മൂന്നുദിവസത്തിലൊരിക്കല്‍ ഉപസമിതി യോഗം ചേര്‍നന്ന് അവലോകനം ചെയ്യുന്നതിനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തീരുമാനിച്ചു.
ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ബാബു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെര്‍മാന്‍ അഡ്വ. എസ്.എന്‍. സരിത, ഡി.ഡി.പി ജയ്‌സണ്‍, ട്രൈബല്‍ ഡെവലപ്‌മെൻറ് ഓഫിസര്‍ സാജു, പട്ടികജാതി വികസന ഓഫിസര്‍ മീന റാണി, മറ്റു വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.