കാസർകോട്: 14ാം പഞ്ചവത്സര പദ്ധതിയിലേക്ക് ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. കോവിഡ് വ്യാപനവും പ്രകൃതി ദുരന്തവും നേരിട്ട കേരളത്തില്‍ 14ാം പഞ്ചവത്സര പദ്ധതി നടത്തിപ്പ് വളരെ നിര്‍ണായകമാണെന്ന് സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു പി. അലക്‌സ് പറഞ്ഞു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. വീണാറാണി, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എ. ലക്ഷ്മി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനറാണി, ജില്ല പട്ടികവര്‍ഗ വികസന ഓഫിസര്‍ എം.ജി. മല്ലിക തുടങ്ങിയവര്‍ വികസന ആശയങ്ങള്‍ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂര്‍, എസ്.എന്‍. സരിത എന്നിവര്‍ സംസാരിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ സ്വാഗതവും ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ നിനോജ് മേപ്പടിയത്ത് നന്ദിയും പറഞ്ഞു. ഫോട്ടോ: ജില്ല ആസൂത്രണ സമിതി പ്രത്യേക യോഗത്തില്‍ സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു പി. അലക്‌സ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.