11 സ്കൂളുകൾക്ക്​​ പുതിയ കെട്ടിടം; 13.9 കോടിയുടെ ഭരണാനുമതി

കാസര്‍കോട്: ജില്ലയിലെ 11 സ്കൂളുകൾക്ക്​ പുതിയ കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്​​ 13.9 കോടിയുടെ ഭരണാനുമതി. കാസർകോട്​ വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ്​ തുക അനുവദിച്ചതെന്ന്​ സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍ അറിയിച്ചു. മീഞ്ച പഞ്ചായത്തിലെ ജി.എൽ.പി.എസ് കുളൂരില്‍ കിച്ചണ്‍ ആൻഡ്​ ഡൈനിങ്​ ഷെഡ് നിർമാണത്തിന്​ 41 ലക്ഷവും മംഗല്‍പ്പാടി കുറുച്ചിപ്പള്ള ജി.എച്ച്‌.യു.പി.എസില്‍ കിച്ചണ്‍ ആൻഡ്​ ഡൈനിങ്​ ഷെഡ് നിർമാണത്തിനായി 34.7 ലക്ഷവും വകയിരുത്തി. കുമ്പള പഞ്ചായത്തിലെ ജി.ബി.എല്‍പി.എസ് ബംബ്രാണയില്‍ ആറ്​ ക്ലാസ്റൂമുകളും നാല്​ ടോയ്‌ലറ്റ് ബ്ലോക്കും അടങ്ങിയ ഇരുനില കെട്ടിടത്തിന്റെ നിർമാണത്തിന്​ 1.25 കോടി വകയിരുത്തി. 90 ലക്ഷം രൂപ അടങ്കലില്‍ കുമ്പള പഞ്ചായത്തിലെ ജി.ബി.എൽ.പി.എസ് ആരിക്കാടിയില്‍ നാല്​ ക്ലാസ്റൂമുകളോടുകൂടിയ കെട്ടിടവും മെയിന്‍ ഗേറ്റുമാണ്​ നിർമിക്കുക. ജി.വി.എച്ച്.എസ്.എസ് കയ്യൂരില്‍ നാലു​ ക്ലാസ്​മുറികളോടുകൂടിയ കെട്ടിട നിര്‍മാണത്തിന് 82.3 ലക്ഷം, നീലേശ്വരം ജി.വി.എച്ച്.എസ് കോട്ടപ്പുറത്തിന് ആറ്​ ക്ലാസ്മുറികളോടും ടോയ്‌ലറ്റ് ബ്ലോക്കോടും കൂടിയ ഇരുനില കെട്ടിടത്തിന് 1.75 കോടിയുടെ ഭരണാനുമതി ലഭിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ജി.എച്ച്.എസ് ചായോത്തിന് പുതിയ കെട്ടിട നിർമാണത്തിന് 3.62 കോടിയും മടിക്കൈ പഞ്ചായത്തിലെ ജി.എൽ.എസ് ചെര്‍ണത്തലയില്‍ നാല്​ ക്ലാസ്മുറികളുടെ നിർമാണത്തിന് 80 ലക്ഷവുമാണ്​ അനുവദിച്ചത്​. മുളിയാര്‍ പഞ്ചായത്തിലെ ജി.യു.പി.എസ് കാനത്തൂരിന് ആറ്​ ക്ലാസ്മുറികളോടുകൂടിയ ബഹുനില കെട്ടിട നിര്‍മാണത്തിന് 1.23 കോടിയും വകയിരുത്തി. ബളാല്‍ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് മാലോത്ത് കസബക്ക്​ എട്ട്​ ക്ലാസ്മുറികളോടുകൂടിയ ഇരുനില കെട്ടിടത്തിന് 1.7 കോടിയുടെ ഭരണാനുമതി ലഭിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ ജി.എല്‍പി.എസ് കണ്വതീർഥക്ക്​ നാലു​ ക്ലാസ്മുറികളുടെ നിർമാണത്തിന് 1.07 കോടി രൂപയുടെ ഭരണാനുമതിയുമാണ്​ ലഭിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.