കോവിഡ്​: ജില്ലയിൽ ആകെ രോഗികൾ 95

കാസർകോട്​: കോവിഡ്​ മഹാമാരിയിൽ ആശ്വാസതീരത്ത്​ ജില്ല. പ്രതിദിന രോഗികളുടെ എണ്ണം ഒറ്റസംഖ്യയിൽ എത്തിയതോടെ ആകെ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 95 ആണ്​. മാസങ്ങൾക്കുശേഷമാണ്​ ഇത്രയും കുറഞ്ഞ എണ്ണത്തിലേക്ക്​ ജില്ലയെത്തിയത്​. സംസ്​ഥാനത്ത്​ ഏറ്റവും കുറഞ്ഞ രോഗികൾ ഉള്ളതും ജില്ലയിൽതന്നെ. ബുധനാഴ്ച ഒമ്പത്​ പേർക്കാണ്​ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 30 പേർ രോഗമുക്​തി നേടുകയും ചെയ്തു. അതേസമയം, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1336 ആയി. കോവിഡ്​ മരണത്തിൽ ചേർക്കാനുള്ള അപ്പീലുകൾ തീർപ്പാക്കിയാണിത്​. ജില്ലയിൽ 453 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 266 പേർ വീടുകളിലാണ്​. ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി പുതുതായി 12 പേരെ കൂടി പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.