നാടൻ തോട്ടണ്ടി സംഭരണം: സഹകരണ സംഘം ഭാരവാഹി യോഗം 8ന്

കൊല്ലം: കേരളത്തിലെ കശുമാവ് കർഷകരിൽനിന്ന്​ തോട്ടണ്ടി സംഭരിക്കുന്നതിന് വേണ്ടി സഹകരണ സംഘം ഭാരവാഹികളുടെ യോഗങ്ങൾ മാർച്ച് ഏഴ്​, എട്ട്​ തീയതികളിൽ നടക്കും. കണ്ണൂർ ജില്ലയിലെ യോഗം കണ്ണൂർ ജില്ല പഞ്ചായത്ത് ഹാളിൽ ഏഴിന്​ ഉച്ചക്ക്​ രണ്ടിനും കാസർകോട് ജില്ലയിലെ യോഗം എട്ടിന്​ രാവിലെ 11ന് കാസർകോട് റസ്​റ്റ് ഹൗസിലും ചേരും. പൊതുമേഖല സ്ഥാ​പനങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ തോട്ടണ്ടി കർഷകരിൽനിന്നും സർക്കാർ ഫാമുകളിൽനിന്നും ശേഖരിക്കുകയാണ് ഉദ്ദേശ്യമെന്ന് കാഷ്യു ഡെവലപ്മൻെറ് കോർപറേഷൻ ചെയർമാൻ എസ്.​ ജയമോഹനും കാപെക്സ്​ ചെയർമാൻ എം. ശിവശങ്കരപിള്ളയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.