കാഞ്ഞങ്ങാട്: ബീർ കുടിയന്മാരുടെ എണ്ണം കണ്ട് ഞെട്ടി അജാനൂർ പഞ്ചായത്ത്. ക്ലീൻ കേരള കമ്പനിക്ക് ഒരുമാസത്തിനിടെ കൈമാറിയത് 7020 ബിയർ ബോട്ടിലുകളാണ്. അജാനൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമസേന അംഗങ്ങൾ കഴിഞ്ഞ നവംബറിലാണ് പഞ്ചായത്തിലെ 23 വാർഡിൽനിന്നും ഇത്രയുമധികം ബിയർ കുപ്പികൾ ശേഖരിച്ചത്. ശേഖരിച്ച ബിയർ ബോട്ടിലുകൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഓരോ വീടുകളിൽനിന്നും എല്ലാമാസവും പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേന ശേഖരിക്കുന്നുണ്ട്. അതോടൊപ്പം കുപ്പി, തുണിത്തരങ്ങൾ, ബാഗ്, ചെരിപ്പ് തുടങ്ങിയ സാധനങ്ങൾ വ്യത്യസ്ത മാസങ്ങളിലായി ശേഖരിക്കുന്നുണ്ട്. ഈ നിലയിൽ ശേഖരിച്ച 7020 ബിയർ ബോട്ടിലുകളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. അജാനൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുകയാണ്. ഈ പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടേയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ അഭ്യർഥിച്ചു. അജാനൂർ പഞ്ചായത്ത് ഹരിത കർമസേന ശേഖരിച്ച ബിയർ കുപ്പികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.