കാസർകോട്​ പാസ്​പോർട്ട്​ സേവാകേന്ദ്രത്തിൽ ലഭിച്ചത്​ 6773 അപേക്ഷകൾ

കാസർകോട്​: പാസ്​പോർട്ട്​ സേവാകേന്ദ്രത്തിൽ ഇതുവരെ സ്വീകരിച്ചത്​ 6773 അപേക്ഷകളാണെന്ന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ ലോക്​സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി. കാസർകോട്​ പാസ്​പോർട്ട്​സേവാകേന്ദ്രത്തിനെതിരെ നിലവിൽ പരാതിയില്ല. റീജനൽ പാസ്‌പോർട്ട് ഓഫിസ് കോഴിക്കോടി‍ൻെറയും - കാസർകോട് പോസ്​റ്റ്​ ഓഫിസി​ൻെറയും കീഴിൽ കാസർകോട്​ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ സൗകര്യമില്ലാത്തതിനാൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ പ്രശ്‌നങ്ങൾ നേരിടുന്നതായി ഉണ്ണിത്താൻ ശ്രദ്ധയിൽപെടുത്തിയിരുന്നു. കാസർകോട്​ പോസ്​റ്റ്​ഓഫിസിനോട് ചേർന്ന് 600 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാകേന്ദ്രത്തെ സംബന്ധിച്ച്​ നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. പുതിയ പാസ്പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ദൂരപരിധി, ഒരു നിശ്ചിത പ്രദേശത്ത്​ ലഭിക്കുന്ന ആകെ പാസ്പോർട്ട് അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങൾ നോക്കിയാണെന്നും മന്ത്രി മറുപടി നൽകി. ഏറ്റവും കൂടുതൽ പ്രവാസികൾ അധിവസിക്കുന്ന മഞ്ചേശ്വരം താലൂക്കിൽ ഉപ്പള പോസ്​റ്റ്​ ഓഫിസ് കേന്ദ്രീകരിച്ച്​ മറ്റൊരു സേവാകേന്ദ്രം കൂടി ആരംഭിക്കുന്നതിന്​ നടപടി സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.