കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ അനന്തപുരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്കുള്ള അപ്രോച്ച് റോഡ് നിർമാണത്തിനും ഉദുമ നിയോജക മണ്ഡലത്തിലെ ഡിപി ചട്ടഞ്ചാലില്‍ കോമ്പൗണ്ട് വാള്‍, ഗേറ്റ് ആൻഡ് ഗേറ്റ് ഹൗസ് എന്നിവയുടെ നിർമാണത്തിനും കാസര്‍കോട് വികസന പാക്കേജ് ജില്ലതല സമിതി ഭരണാനുമതി നല്‍കി. വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 5.9 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ വ്യവസായ വകുപ്പിന് കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിന്റെയും അനന്തപുരം വ്യവസായ പാര്‍ക്കിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതി അനുവദിച്ചിട്ടുള്ളത്. കുമ്പള, ബദിയഡുക്ക റോഡില്‍ നായ്ക്കാപ്പ് ജങ്ഷനില്‍ തുടങ്ങി അനന്തപുരം എസ്റ്റേറ്റിനെ ബന്ധിപ്പിച്ച് നിർമിക്കുന്ന അപ്രോച്ച് റോഡ് നിർമാണത്തിനായി മൂന്നുകോടി രൂപയാണ് വകയിരുത്തിയത്. നിലവിലുള്ള റോഡിലെ ബിറ്റുമിന്‍ കഴിഞ്ഞ മഴക്കാലത്തോടുകൂടി ഒലിച്ചുപോയ അവസ്ഥയിലാണുള്ളത്. ബി.എം ആൻഡ് ബി.സി പോലുള്ള ഘടനാപരമായ പാളികള്‍ ഉപയോഗിച്ച് റോഡ് നവീകരിക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. ഹാര്‍ബര്‍ എൻജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആയിട്ടുള്ള ഈ പദ്ധതിയില്‍ അപ്രോച്ച് നിർമാണത്തോടൊപ്പം കള്‍വര്‍ട്ട്, ഡ്രെയിന്‍, ഗേറ്റ് എന്നിവയുടെ നിർമാണം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷയായ കാസര്‍കോട് വികസന പാക്കേജ് ജില്ലതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പ്രവൃത്തികള്‍ ഉടന്‍ ടെൻഡര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍ അറിയിച്ചു. ഓട്ടിസം ബോധവത്കരണ ദിനാചരണം കാസർകോട്: ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല സാമൂഹികനീതി ഓഫിസും അക്കര ഫൗണ്ടേഷനും ബെറ്റര്‍ ലൈഫ് ഫൗണ്ടേഷനും സംയുക്തമായി ഓട്ടിസം ബോധവത്കരണ സൈക്കിള്‍ റാലിയും പൊതുപരിപാടിയും കലാപരിപാടികളും സംഘടിപ്പിക്കുന്നു. 'പൊതുയിടങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ ഉള്‍ച്ചേരല്‍ സാധ്യമാക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ മുദ്രാവാക്യം. സൈക്കിള്‍ റാലി രാവിലെ ഏഴിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച് നായന്മാര്‍മൂല ഹില്‍ടോപ് അറീനയില്‍ സമാപിക്കും. കാസര്‍കോട് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.