വ്യവസായ പാർക്കുകളുടെ നവീകരണത്തിന് 5.9 കോടി രൂപ അനുവദിച്ചു

കാസർകോട്​: അനന്തപുരം വ്യവസായ എസ്റ്റേറ്റിലേക്കുള്ള അപ്രോച്ച്​ റോഡ് നിർമാണത്തിനും ചട്ടഞ്ചാൽ വ്യവസായ എസ്​റ്റേറ്റിൽ ചുറ്റുമതിൽ, കവാടം എന്നിവയുടെ നിർമാണത്തിനും 5.9 കോടി രൂപ ജില്ല വികസന പാക്കേജിൽനിന്ന്​ അനുവദിച്ചു. വ്യവസായികളെ പാർക്കുകളിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​ തുക അനുവദിച്ചത്. കുമ്പള, ബദിയഡുക്ക റോഡിൽ നായ്ക്കാപ്പ് ജങ്ഷനിൽ തുടങ്ങി അനന്തപുരം എസ്റ്റേറ്റിനെ ബന്ധിപ്പിച്ചു നിർമിക്കുന്ന അപ്രോച്ച്​ റോഡ് നിർമാണത്തിനായി മൂന്നുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിലവിലുള്ള റോഡിലെ ബിറ്റുമിൻ കഴിഞ്ഞ മഴക്കാലത്ത്​ ഒലിച്ചുപോയിരുന്നു. അപ്രോച്ച് നിർമാണത്തോടൊപ്പം കൾവർട്ട്, ഡ്രെയ്നേജ്​, ഗേറ്റ് എന്നിവയുടെ നിർമാണം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ചട്ടഞ്ചാലിൽ കോമ്പൗണ്ട് വാൾ, ഗേറ്റ് ഹൗസ്​ എന്നിവയുടെ നിർമാണത്തിനായി 2.90 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 9.93 ഹെക്ടർ​ വിസ്​തീർണം വരുന്ന ചട്ടഞ്ചാൽ വ്യവസായ മേഖലക്കുചുറ്റും നിർമിക്കുന്ന ചുറ്റുമതിലിന്‍റെ നീളം 2200 മീറ്ററാണ്. ഗേറ്റിൽ സെക്യൂരിറ്റി റൂം, ടോയ്​ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. സ്​പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.