ടി.വി സ്റ്റേഷൻ പെരുമ്പളക്കടവ് റോഡിനു 50 ലക്ഷം

കാസർകോട്​: എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നഗരസഭയിലെ അണങ്കൂർ - ടി.വി സ്റ്റേഷൻ പെരുമ്പളക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ റോഡിന്റെ ആദ്യഭാഗം ഈയിടെയാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുതന്നെ 25 ലക്ഷം രൂപ വിനിയോഗിച്ചു പുനർനിർമിച്ചത്. ഇപ്പോള്‍ ഭരണാനുമതി ലഭിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ ടെണ്ടർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.