blurb: നടപടി മനുഷ്യാവകാശ കമീഷൻ ഇടപെടലിനെ തുടർന്ന് കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷന് മുൻവശത്ത് ഫുട്പാത്ത് ഉൾപ്പെടെ നിർമിക്കാൻ 4.90 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. പ്രവൃത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. കാസർകോട് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സെക്രട്ടറി മുഹമ്മദ് അലി ഫത്താഹാണ് പരാതി നൽകിയത്. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഡ്രൈനേജുകളും നടപ്പാതകളും കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ജില്ല കലക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് റോഡിന്‍റെ ഭാഗങ്ങൾ നവീകരിക്കാൻ കാസർകോട് വികസന പദ്ധതിയുടെ കീഴിൽ വിശദമായ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും എക്സിക്യൂട്ടിവ് എൻജിനീയറുടെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.