കാസർകോട്: എയിംസ് സ്ഥാപിക്കാൻ ജില്ലയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹര സമരത്തിന്‍റെ 41ാം ദിനത്തിൽ ഹമീദ് ചേരങ്കൈ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ജില്ല ജനറൽ സെക്രട്ടറി ഷാഫി കല്ലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. വ്യവസായി എം.ടി.പി. മുഹമ്മദ്കുഞ്ഞി മുഖ്യാതിഥിയായിരുന്നു. പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, ഖദീജ മൊഗ്രാൽ, ഉസ്മാൻ പള്ളിക്കൽ, ഹക്കീം ബേക്കൽ, കരീം ചൗക്കി, നസീർ നെപ്ട്യൂൺ, നസീമ നസീർ, ടി. അഹമ്മദ് ബഷീർ, അബ്ദുല്ല മമ്മുഞ്ഞി അട്ക്കം, ഗീത ജോൺ, മെയ്തീൻകുഞ്ഞി മൊഗ്രാൽ, മുഹമ്മദ് തസ് ലിം അട്ക്ക, അബ്ദുല്ല കമ്പ്ലി തെരുവത്ത്, കെ.എസ്.യു മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ റഹീസ് മൊഗ്രാൽ, ഹനീഫ് മൊഗ്രാൽ, റഷീദ കള്ളാർ, ചിദാനന്ദൻ കാനത്തൂർ, സലീം സന്ദേശം, നാസർ പി.കെ ചാലിങ്കാൽ, കെ.വി. ആയിഷ, എം. സുഹ്റ, ഷരീഫ് ബേക്കൽ, ശരീഫ് മുഗു, പി. ഷാഹിദ്, തൗഫീറലി സൽമാൻ, താജുദ്ദീൻ ചേരങ്കൈ, ഹമീദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു. കുണിയയിൽ പന്തംകൊളുത്തി ഐക്യദാർഢ്യം നടത്തി പെരിയ: എയിംസ് ജനകീയ കൂട്ടായ്മ കാസർകോടിന് പിന്തുണ പ്രഖ്യാപിച്ച് യങ് ഹീറോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സൗത്ത് ഹിൽ കുണിയയുടെ ആഭിമുഖ്യത്തിൽ കുണിയയിൽ ഐക്യദാർഢ്യ സംഗമം നടത്തി. പരിപാടി ക്ലബ് പ്രസിഡന്‍റ് മിദ്‌ലാജിന്റെ അധ്യക്ഷതയിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. AIMS എയിംസ് ജനകീയ കൂട്ടായ്മ കാസർകോടിന് പിന്തുണ പ്രഖ്യാപിച്ച് യങ് ഹീറോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സൗത്ത് ഹിൽ കുണിയയുടെ ആഭിമുഖ്യത്തിൽ കുണിയയിൽ നടന്ന പന്തംകൊളുത്തി ഐക്യദാർഢ്യ സംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.