കരിന്തളം - ഉഡുപ്പി 400 കെ.വി ലൈൻ ഡിസംബറിൽ സജ്ജമാകും

നീലേശ്വരം: ഉഡുപ്പി -കരിന്തളം 400 കെ.വി ലൈന്‍ ഡിസംബറില്‍ സജ്ജമാകും. കയനിയിൽ കൂറ്റന്‍ ട്രാന്‍സ്ഫോമര്‍ എത്തിച്ചു സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി. വെള്ളരിക്കുണ്ടിൽ വഴിനീളെ കാണികളില്‍ കൗതുകമായി എത്തിയ കൂറ്റന്‍ ട്രാന്‍സ്‌ഫോമറുകള്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കയനിയില്‍ ഇറക്കി. ഈ 500 എന്‍.വി.എ ട്രാന്‍സ്ഫോമറുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും. കെട്ടിടം പോലെ തോന്നിക്കുന്ന ട്രാന്‍സ്‌ഫോർമറുകള്‍ അഞ്ചു കണ്ടെയ്നറുകളിലാണ്‌ ഗുജറാത്തിലെ ബറോഡയില്‍നിന്ന്​ എത്തിച്ചത്‌. 120 ടണ്‍ ഭാരമുള്ള ഇവ ഒരു മാസം കൊണ്ടാണ്‌ ഇവിടെയത്തിയത്‌. വടക്കെ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആരംഭിച്ച ഉഡുപ്പി -കരിന്തളം 400 കെ.വി ലൈനിൻെറ സ്‌റ്റേഷനാണ്‌ കയനിയില്‍. 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ലൈന്‍. 1000 മെഗാവാട്ടാണ്‌ ഉഡുപ്പി- കരിന്തളം 400 കെ.വി വൈദ്യുതി പദ്ധതിയുടെ ശേഷി. കര്‍ണാടക നന്ദിപ്പൂരിലെ തെര്‍മല്‍ പവര്‍ സ്‌റ്റേഷനില്‍നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഉഡുപ്പിയില്‍നിന്ന് മൈസൂരുവഴി, മലപ്പുറം ജില്ലയിലെ അരീക്കോട് സബ്‌സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മൈലാട്ടി, അമ്പലത്തറ സബ്‌സ്‌റ്റേഷനുകളില്‍ എത്തിച്ചാണ് ജില്ലയില്‍ നിലവില്‍ വൈദ്യുതി വിതരണം നടത്തുന്നത്. ലൈനില്‍ തകരാറുണ്ടായാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ല പൂര്‍ണമായും ഇരുട്ടിലാകും. കരിന്തളം പദ്ധതി ഇതിന്‌ പരിഹാരമാകും. 860 കോടി രൂപ ചെലവുള്ള പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാക്കും. സ്‌റ്റെര്‍ലൈറ്റ് എന്ന സ്വകാര്യ കമ്പനിയാണ് കരാറെടുത്തത്. nlr transformer കരിന്തളം കയനിയിൽ എത്തിച്ച ട്രാൻസ്ഫോർമർ കമ്പിവേലി കെട്ടി സൂക്ഷിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.