കാസർകോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ആയമ്പാറ-കാലിയടുക്കം പട്ടികവർഗ കോളനിയിലെ കുടിവെള്ള പദ്ധതിക്ക് 38.20 ലക്ഷം അനുവദിച്ചു. 300ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കുടിവെള്ളത്തിനായി നടപ്പിലാക്കിയ പല പദ്ധതികളും ഫലം കണ്ടിരുന്നില്ല. കോളനി നിവാസികള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലുമായി. ജലജീവന്‍ മിഷന്റെ പദ്ധതി യാഥാർഥ്യമാകുന്നതുവരെ ബി.ആര്‍.ഡി.സി കുടിവെള്ള പദ്ധതിയില്‍നിന്ന് പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് കോളനിയില്‍ കുടിവെള്ളം നല്‍കാനുള്ള എസ്റ്റിമേറ്റ് എം.എല്‍.എ ഇടപെട്ട് തയാറാക്കുകയും ജില്ല പഞ്ചായത്തിന്റെ പരിഗണനക്ക് നല്‍കുകയും ചെയ്തു. ജില്ല പഞ്ചായത്ത് അവരുടെ ടി.എസ്.പി ഫണ്ടില്‍ മേല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രൈബല്‍ വകുപ്പ് 38.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയും നല്‍കി. പദ്ധതി ഉടൻ യാഥാർഥ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകിയതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.