ജില്ലയിൽ 3,65,848 പേർ വാക്സിൻ സ്വീകരിച്ചു കാസർകോട്: ജില്ലയിൽ മേയ് 27വരെ 2,83,089 പേർ കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യം ഡോസും 82,759 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 3,65,848 പേരാണ് ഇതുവരെ കുത്തിവെപ്പ് നടത്തിയത്. ആരോഗ്യപ്രവർത്തകരിൽ 10,329 പേർ ആദ്യ ഡോസ് വാകസിനും 8,163 പേർ രണ്ട് ഡോസ് വാക്സിനുമെടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 24,110 പേർ ആദ്യ ഡോസും 18,153പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. പൊതുവിഭാഗത്തിൽ 2,48,650 പേർ ആദ്യ ഡോസും 56,443 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.കോവിഡാനന്തര ഹോമിയോ ചികിത്സ ക്ലിനിക്ക് തുടങ്ങികാസർേകാട്: കോവിഡ് മുക്തിയായതിനു ശേഷം വരുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സക്കായി കളനാട് ഗവ. ഹോമിയോ ആശുപത്രിയിൽ പ്രത്യേക ക്ലിനിക്ക് തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കും. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈമ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഷ്‌റഫ് അലി അധ്യക്ഷതവഹിച്ചു.ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. അശോക് കുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സക്കീന അബ്ദുല്ല, സമീമ അൻസാരി, അഷ്‌റഫ് ചെർക്കള, കലാഭവൻ രാജു, ബദറുൽ മുനീർ, ഹനീഫ, ചെമ്മനാട് പഞ്ചായത്ത് വാർഡ് കൗൺസിലർ ജാനകി, ഓർതോ സ്‌പെഷാലിറ്റി മെഡിക്കൽ ഓഫിസർ ഡോ. എം.എസ്. ഷീബ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് കെ.കെ. സലീന സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.ഫോട്ടോ: post covid homeo clinic.jpgകോവിഡാനന്തര ഹോമിയോ ചികിത്സാ ക്ലിനിക്ക് കളനാട് ആശുപത്രിയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.