കാസർകോട്\B:\B മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് മെക്കാഡം ചെയ്യുന്നതിന് 3.18 കോടി രൂപ അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. 2006-11ൽ മ\Bലബാര്‍ പാക്കേജിന്റെ ഭാഗമായി ടാര്‍ ചെയ്ത റോഡാണിത്. ബേക്കല്‍-പനയാല്‍ ടൂറിസം റോഡില്‍നിന്ന് മൗവ്വലില്‍നിന്ന് ആരംഭിച്ച് കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കല്ലിങ്കാല്‍ എത്തുന്നതാണ് ഈ റോഡ്. 3.300 കി.മീ ദൈര്‍ഘ്യമുള്ള ഈ റോഡ് മെക്കാഡം ചെയ്യണമെന്ന ആവശ്യമാണ് യാഥാര്‍ഥ്യമാവുന്നത്. 5.70 മീറ്റര്‍ നീളത്തില്‍ മെക്കാഡം ടാറിങ്, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ്, അത്യാവശ്യമുള്ള സ്ഥലത്ത് ഓവുചാല്‍ എന്നിവ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി ഉൻ ടെൻഡര്‍ ചെയ്യാന്‍ ഹാര്‍ബര്‍ എക്‌സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യപ്പെട്ടതായി എം.എൽ.എ അറിയിച്ചു. moval roa\Bd മൗവ്വല്‍-കല്ലിങ്കാല്‍ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.