സ്റ്റുഡന്റ് പൊലീസ് ഫുട്‌ബാള്‍ 30ന്

കാസർകോട്: സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പ്രോജക്ട് കാസര്‍കോട് വിമുക്തി മിഷനുമായി ചേര്‍ന്ന് ലഹരി വിരുദ്ധ സന്ദേശവുമായി ഫുട്‌ബാള്‍ മത്സരം നടത്തും. മേയ് 30ന് വൈകീട്ട് നടക്കാവ് രാജീവ് ഗാന്ധി മെമ്മോറിയല്‍ സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം വിമുക്തി മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഹരിദാസന്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന വിജയികള്‍ക്കുള്ള സമ്മാനങ്ങൾ നൽകും. അധ്യാപക ഒഴിവ് മഞ്ചേശ്വരം: ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരില്‍ വി.എച്ച്. എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ജൂനിയര്‍ തസ്തികയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11ന്. ഫോണ്‍ 9947196262, 9447407417.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.