ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിന് 2.90 കോടി

കാ\Bസർ\Bകോ\Bട്​: ചട്ടഞ്ചാല്‍ വ്യവസായ പാർക്കിന്‍റെ വികസനത്തിന്​ 2.9 കോടി രൂപ അനുവദിച്ചതായി സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. പാർക്കിന്‍റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്താണ്​ തുക അനുവദിച്ചത്​. പാർക്കിനകത്തേക്കുള്ള റോഡ് വീതി കുറഞ്ഞതിനാൽ ഗതാഗതത്തിന് ഏറെ പ്രയാസം നേരിടുന്നു. ചുറ്റുമതിലില്ലാത്തതാണ്​​ മറ്റൊരു പ്രശ്നം. കാലങ്ങളായുള്ള രണ്ടു പ്രശ്നങ്ങളും പരിഹരിക്കുന്നതിനാണ്​ തുക വിനിയോഗിക്കുക. പ്രവൃത്തിക്ക്​ ഭരണാനുമതിയും ലഭിച്ചു. തുടര്‍നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിന്​ നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. industry ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്ക്​ പ്രദേശം \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.