കാസർകോട്: തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷന്മാര്‍ക്കുള്ള തൊഴില്‍മേള മേയ് 29ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്‌നിക് കോളജില്‍ നടക്കും. സൗരോർജ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. വൃക്ഷത്തൈകള്‍ നടാന്‍ അപേക്ഷിക്കാം കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് ലോകപരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കുന്നു. ജില്ലയിലെ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ക്ലബുകള്‍ക്ക് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാനോ മറ്റുള്ളവര്‍ക്ക് നല്‍കാനോ താൽപര്യമുണ്ടെങ്കില്‍ അതത് പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ല സോഷ്യല്‍ ഫോറസ്ട്രി ഓഫിസിന്റെ നിര്‍ദേശമുണ്ട്. താൽപര്യമുള്ള യൂത്ത് ക്ലബുകള്‍ അതത് പഞ്ചായത്ത് ഓഫിസില്‍ ലെറ്റര്‍ പാഡില്‍ അപേക്ഷ നല്‍കണമെന്ന് ജില്ല യൂത്ത് ഓഫിസര്‍ അറിയിച്ചു. ഫോണ്‍ 7736426247, 7012172158. ലോക സൈക്കിള്‍ ദിനാഘോഷം കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ അഭിമുഖ്യത്തില്‍ ആസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂണ്‍ മൂന്നിന് ലോക സൈക്കിള്‍ ദിനാഘോഷം സംഘടിപ്പിക്കുന്നു. ജില്ലയിലെ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ക്ലബുകള്‍ക്കു സൈക്കിള്‍ റാലികള്‍, ബോധവത്കരണക്ലാസുകള്‍, ക്വിസ്, പോസ്റ്റര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അവസരം. ഫോണ്‍ 7736426247, 7012172158.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.